വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രവര്‍ത്തനരഹിതമായത്. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്‌സ് ആപ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു. ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്. വാട്സ്ആപ്പ് നിശ്ചലമായതായി കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പിലെ പലപ്രദേശങ്ങളിലും വാട്സ്ആപ്പ് നിശ്ചലമായിട്ടുണ്ട്. ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് വാട്‌സ്ആപ്പ് മെസഞ്ചര്‍ പുന:സ്ഥാപിക്കുകയായിരുന്നു. ഇത് ആദ്യമായല്ല വാട്സ് ആപ്പ് പണിമുടക്കുന്നത്. ലോകമെമ്പാടുമുളള ഉപഭോക്തക്കള്‍ക്കാണ് ഇത്തവണ വാട്സ് ആപ്പ് പണി കൊടുത്തത്.